Wednesday, 17 April 2019

# വ്യത്യസ്ഥ  മത്സരം
(മരണത്തെ കുറിച്ച് 12 വരിയിൽ കവിയാതെ )

വിവചനം തീണ്ടാത്ത മാത്രയിതൊന്നല്ലേ
വർഗ്ഗവും വർണ്ണവും ജാതിഭേദങ്ങളും
അപ്രസക്തങ്ങളാമതിരുകളിവയൊക്കെ
ആബാലവൃദ്ധവുമേറ്റു വാങ്ങില്ലയോ
തൂലിക ഗുപ്‌തൻ ചലിപ്പിക്കും വേളയിൽ
തിരശ്ശീല വീഴുന്ന മർത്യജന്മം.

കാറ്റല്ല, കാറല്ല, കടലിന്റെയലയല്ല
കാലന്റെ കാഞ്ചിതൻ ഗർജ്ജനമോ
കള്ളനെപ്പോലവൻ കാലൊച്ചയില്ലാതെ
കണ്ണെത്താലോകത്തേയ്ക്കാനയിക്കും
യാതന വിട്ടൊരു യാത്രയ്ക്ക് മുതിരുമ്പോൾ
യാത്ര ചോദിക്കുവാനാകുമോ മനുജന് ?



ഷെറിൻ .
 

No comments:

Post a Comment